h
മുടപ്പല്ലൂർ തണ്ടലോട്ടിൽ മാമ്മൂട്ടിൽ പീറ്ററിന് ലയൺസ് ക്ളബ് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ ദാനം എം.ഡി.ഇഗ്നേഷ്യസ് നിർവഹിക്കുന്നു.

വടക്കഞ്ചേരി: ടാർപോളിനടിയിൽ അന്തിയുറങ്ങിയിരുന്ന കുടുംബത്തിന് ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വീടൊരുങ്ങി. മുടപ്പല്ലൂർ തണ്ടലോട്ടിൽ മാമ്മൂട്ടിൽ പീറ്ററിനും കുടുംബത്തിനമാണ് വീട് നിർമ്മിച്ച് നൽകിയത്. ലയൺസ് ഇന്റർനാഷണൽ ഫൗണ്ടേഷനും വടക്കഞ്ചേരി ലയൺസ് ക്ലബും ലൂർദ്ദ് മാതാ ഫൊറോന പള്ളിയും ഒത്തുചേർന്നാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്.

ഫാ.ജെയ്സൺ കൊള്ളന്നൂർ കൂദാശ കർമ്മം നിർവഹിച്ചു. ലയൺസ് ഡിസ്ട്രിക് ഗവർണർ സാജു ആന്റണി ഉദ്ഘാടനം ചെയ്തു. താക്കോൽദാനം എം.ഡി.ഇഗ്‌നേഷ്യസ് നിർവഹിച്ചു. പഞ്ചായത്തംഗം സഹദേവൻ, ഡോ.ടി.കെ.കുട്ടമണി, രവീന്ദ്രൻ നായർ, എം.ടി.ജോസ്, ഷിനു പങ്കെടുത്തു.