അടൂർ : മാർ ക്രിസോസ്റ്റം കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന അകലങ്ങളിൽ ഒരുമിക്കാം ' ഓൺലൈൻ സ്വപ്തദിന ക്യാമ്പ് സമാപിച്ചു. ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘടനം ചെയ്തു. യോഗ പരിശീലനം,വിവിധ ക്ലാസുകൾ, കലാ സാംസ്‌കാരിക പരിപാടികൾ എന്നിവ ക്യാമ്പിൽ അരങ്ങേറി. വോളന്റിയേഴ്സ് വീടും പരിസരവും വൃത്തിയാക്കിയും പാചകം ചെയ്തു മാതാപിതാക്കളെ സഹായിച്ചു. ഇതോടൊപ്പം തന്നെ വാണിംഗ് ബോർഡ്‌ നിർമ്മാണം, മാസ്ക് നിർമ്മാണം, പരസ്യ ചിത്രങ്ങൾ എന്നിവ നിർമ്മിച്ച് ക്യാമ്പ് ക്രിയാത്മകമാക്കി. കൊവിഡുമായി ബന്ധപ്പെട്ട സർവേയും ക്യാമ്പിന്റെ ഭാഗമായി നടന്നു. സമാപന സമ്മേളനം പ്രിൻസിപ്പൽ പ്രൊഫ: ഇട്ടിവർഗീസ് ഉദ്ഘാടനം ചെയ്ത്. ഫാ.ഡാനിയേൽ ബഥെൽ, പ്രൊഫ:ആർ. രഘുകുമാർ, ഡോ.ജോൺകുട്ടി. പി,ഡോ.ശ്രീകല എൽ.ആർ, വിനോദ് ശ്രീധർ, ബെസാം ബൈജു, അലിയ മേരി ജോസഫ് എന്നിവർ പ്രസംഗിച്ചു.