ചെങ്ങന്നൂർ: ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ഒരു കോടി എൽ.ഇ.ഡി ബൾബുകളും ട്യൂബുകളും വിതരണം ചെയ്യുമെന്ന് മന്ത്രി എം എം മണി പറഞ്ഞു.
ചെങ്ങന്നൂർ മിനി വൈദ്യുതി ഭവനത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നിർമ്മാണം പൂർത്തിയാകുന്നതോടെഇലക്ട്രിക്കൽ സെക്ഷൻ, സബ് ഡിവിഷൻ, ഡിവിഷൻ ഓഫീസുകൾ ഈ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സജി ചെറിയാൻ എംഎൽഎ അദ്ധ്യക്ഷതവഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തി.ചീഫ് എൻജിനീയർ ജയിംസ് എം.ഡേവിഡ് , എച്ച്.ആർ.എംആൻഡ് ഐറ്റി ഡയറക്ടർ പി.കുമാരൻ ,
ഡോ.ശിവദാസൻ, മറിയാമ്മ ജോൺ ഫിലിപ്പ്, പുഷ്പലത മധു, വിജി.വി, എം.എച്ച് റഷീദ്, അഡ്വ.സന്ദീപ്, ഗിരീഷ് ഇലഞ്ഞിമേൽ, ഉമ്മൻ ആലുംമൂട്ടിൽ, ടി.സി ഉണ്ണികൃഷ്ണൻ, സജി സ്വാന്തനം ഡെപ്യൂട്ടി ചീഫ് എൻജിനീയർ സുരേഷ് കുമാർ.ബിതുടങ്ങിയവർ സംസാരിച്ചു..
2.13 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമ്മിക്കുന്നത്. നിലവിലുള്ള സ്ഥലത്ത് മൂന്ന് നിലകളിലായി 8200 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് കെട്ടിടം നിർമ്മിക്കുന്നത്. കൊല്ലുകടവ്, ചെങ്ങന്നൂർ സബ് ഡിവിഷനുകളും ചെങ്ങന്നൂർ, കല്ലിശ്ശേരി, മുളക്കുഴ, വെണ്മണി, കൊല്ലുകടവ്, ചെന്നിത്തല, മാന്നാർ ഇലക്ട്രിക്കൽ സെക്ഷനുകളും ഡിവിഷന്റെ പരിധിയിൽ വരും.