പത്തനംതിട്ട: പളളിക്കൽ ഗ്രാമപഞ്ചായത്തിൽ നിലവിലുളള വിധവ പെൻഷന്റെയും 50 വയസിന് മുകളിലുളള അവിവാഹിത പെൻഷന്റെയും ഗുണഭോക്താക്കൾ, ഇതുവരെ പുനർ വിവാഹിതർ അല്ലെന്നതിന് ഏതെങ്കിലും ഒരു ഗസറ്റഡ് ഓഫീസറിൽ നിന്നോ വില്ലേജ് ഓഫീസറിൽ നിന്നോ ഉളള സാക്ഷ്യപത്രം ഈ മാസം 15ന് മുമ്പ് പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. സാക്ഷ്യപത്രം സെക്രട്ടറി മുൻപാകെ ലഭിച്ചതിനു ശേഷമേ തുടർന്നുളള പെൻഷൻ ഗഡുക്കൾ ലഭിക്കുകയുളളൂവെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ : 04734 288621.