പത്തനംതിട്ട- പത്തനംതിട്ട ടൗൺഹാളിൽ ഇനിമുതൽ ചട്ടിയും കലവും വിൽപന അനുവദിക്കില്ലെന്ന് നഗരസഭാ ചെയർമാൻ അഡ്വ.സക്കീർ ഹൂസൈൻ പറഞ്ഞു. ഫോക് ലോർ അക്കാഡമി അവാർഡ് ലഭിച്ച അഡ്വ. സുരേഷ് സോമയ്ക്ക് ദേശത്തുടി സാംസ്കാരിക സമന്വയത്തിന്റെയും മദ്ധ്യതിരുവിതാംകൂർ നാട്ടറിവ് പഠനകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ നൽകിയ അനുമോദന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട ടൗൺഹാൾ ഇപ്പോൾ കച്ചവട സ്ഥാപനമായി അധ.പതിച്ചു. ചന്തയ്ക്ക് തുല്യമായി അവിടം മാറി.

ഇനിമുതൽ സാംസ്കാരിക പരിപാടികൾക്ക് മാത്രമേ ടൗൺഹാൾ വിട്ടുനൽകു. മുനിസിപ്പൽ ലൈബ്രറിയുടെ മുഖം മിനുക്കുമെന്നും അദ്ദേഹം പറഞ്ഞു. വീണാജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദേശത്തുടി പ്രസിഡന്റ് വിനോദ് ഇളകൊള്ളൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്രി അംഗം പ്രൊഫ.ടി.കെ.ജി നായർ, കേരള ബുക്ക് മാർക്ക് സെക്രട്ടറി എ.ഗോകുലേന്ദ്രൻ, പ്രസ് ക്ളബ് പ്രസിഡന്റ് ബോബി ഏബ്രഹാം, മനോജ് സുനി, അനിൽ വള്ളിക്കോട്, രാജേഷ് ഒാമല്ലൂർ, ഇന്ദുലേഖ, സജയൻ ഒാമല്ലൂർ, റെജി മലയാലപ്പുഴ, എസ്.രാജേശ്വരൻ, പി.സി.രാജീവ്, ആദർശ് ചിറ്റാർ, സുനിൽ കർത്തവ്യം എന്നിവർ പ്രസംഗിച്ചു.