പന്തളം: പന്തളം എൻ.എസ്.എസ് യൂണിയൻ കൊവിഡ് 19 ന്റെ ഭാഗമായുള്ള ധന സഹായം വനിതാ സ്വയംസഹായ സംഘങ്ങൾക്ക് ധനശ്രീ പദ്ധതി പ്രകാരം രണ്ട് കോടി 35 ലക്ഷം രൂപ വിതരണം ചെയ്തു. യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി വിതരണ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ യൂണിയൻ കമ്മിറ്റി അംഗം അഡ്വ.പി.എൻ.രാമകൃഷ്ണപിള്ള എം.എസ്.എസ്.എസ്. കോർഡിനേറ്റർ ശങ്കരൻനായർ, എൻ.എസ്.എസ്. ഇൻസ്‌പെക്ടർ ജയചന്ദ്രൻ കെബി, ധനലക്ഷ്മി ബാങ്ക് മാനേജർ ശ്രീജിത്ത്,രാജഗോപാൽ എന്നിവർ പങ്കെടുത്തു. കോവിഡ് 19 മഹാമാരിയെ തുടർന്ന് കരയോഗ കുടുംബാംഗങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായി സ്വയംസഹായ സംഘങ്ങൾ വഴി ഇതുവരെ 14 കോടി 29 ലക്ഷം വിതരണം ചെയ്തു.