പത്തനംതിട്ട : കുടുംബങ്ങളിൽ ശാന്തിയും സമാദാനവും നഷ്ടപ്പെടാൻ മുഖ്യകാരണം മദ്യമാണെന്നു ജസ്റ്റീസ്സ്.പി.കെ.ഷംസുദീൻ അഭിപ്രായപ്പെട്ടു. കേരള ശാന്തി സമിതി സംഘടിപ്പിച്ച ആഗോള കുടുംബ ദിനാചരണം വീഡിയോ കോൺഫറൻസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഞ്ചാവ് പോലുള്ള ലഹരി പദാർത്ഥങ്ങളുടെ വിൽപ്പനയും ഉപയോഗവും ഇന്നു ദിനം പ്രതി കുടി കൊണ്ടിരിക്കുകയാണ്.ഇതിനെ ഇല്ലായ്മ ചെയ്യാൻ ഒരു പരിധി വരെ സർക്കാരും എക്‌സൈസ് പൊലീസ് വകുപ്പുകൾ ചെയ്യുന്ന പ്രവർത്തനങ്ങൾ സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് റഷീദ് ആനപ്പാറയുടെ അദ്ധ്യക്ഷതയിൽ സെക്രട്ടറി സുനിൽ തോമസ്, വൈസ് പ്രസിഡന്റ് ശ്രീജേഷ്, ജോയിന്റ് സെക്രട്ടറി ഇന്ദു, ട്രഷറർ ഷൈജു, റിയാസ് അഹമ്മദ്, ശശികുമാർ തുരുത്തി എന്നിവർ പ്രസംഗിച്ചു.