തടിയൂർ: എൻ.എസ്.എസ് 1650ാം നമ്പർ കരയോഗത്തിന്റെ നേതൃത്വത്തിൽ മന്നം ജയന്തി ദിനാചരണവും പുഷ്പാഭിഷേകവും നടന്നു. കരയോഗം പ്രസിഡന്റ് സുരേഷ് കുഴിവേലിൽ, വനിതാ സമാജം പ്രസിഡന്റ് കനകവല്ലിയമ്മ , ആനന്ദക്കുട്ടൻ, രമേശ് ബാബു, രാജശേഖരൻ പിള്ള , ഉപേന്ദ്രനാഥൻ നായർ , ഭുവനചന്ദ്രൻ നായർ, ശിവൻ കുട്ടി നായർ, ജയകുമാർ, സോമശേഖരൻ നായർ എന്നിവർ നേതൃത്വം നൽകി.