പന്തളം:എൻ.എസ്.എസ് യൂണിയൻ സമുദായആചാര്യൻ മന്നത്ത് പത്മനാഭന്റെ 144 ജന്മദിനം . ആഘോഷിച്ചു. യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമായ പന്തളം ശിവൻകുട്ടി ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.ആർ. ഗോപാലകൃഷ്ണപിള്ള, യൂണിയൻ കമ്മിറ്റി അംഗങ്ങളായ എ.കെ വിജയൻ, അഡ്വ.പി.എൻ രാമകൃഷ്ണപിള്ള, ആർ.സോമനുണ്ണിത്താൻ, ആർ.രാജേന്ദ്രനുണ്ണിത്താൻ, സി. ആർ.ചന്ദ്രൻ,ജി.കുസുമകുമാരി, എസ്.ജയചന്ദ്രൻ, ആർ.വിജയക്കുറുപ്പ്, എൻ.ഡി നാരായണപിള്ള,കെ.ശ്രീധരൻപിള്ള പ്രതിനിധിസഭാഗങ്ങളായ കെ ശിവശങ്കരപിള്ള, തോപ്പിൽ കൃഷ്ണകുറുപ്പ് യൂണിയൻ സെക്രട്ടറി കെ.കെ.പത്മകുമാർ, യൂണിയൻ ഇൻസ്‌പെക്ടർ കെ.ബി. ജയചന്ദ്രൻ, വനിതാ യൂണിയൻ പ്രസിഡന്റ് ജി.സരസ്വതിയമ്മ, വൈസ് പ്രസിഡന്റ് വിജയാ മോഹൻ,സെക്രട്ടറി രമാ രാജൻ, മറ്റ് കരയോഗവനിതാ സമാജ സ്വയം സഹായ സംഘഭാരവാഹികൾ എന്നിവർ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചു പുഷ്പാർച്ചന നടത്തി.