മല്ലപ്പള്ളി: പൊതുമരാമത്ത് വകുപ്പ് വെണ്ണിക്കുളം നിരത്തുവിഭാഗത്തിന്റെ പരിധിയിലുള്ള പുള്ളോലി - വളവൊടിക്കാവ് റോഡിൽ കലുങ്ക് പുനർനിർമ്മാണം നടക്കുന്നതിനാൽ നാളെ മുതൽ വാഹന ഗതാഗതം തടസപ്പെടും. റാന്നിയിൽ നിന്നും വരുന്ന വാഹനങ്ങൾ കണ്ടംപേരൂർ വഴി തിരിഞ്ഞുപോകണമെന്ന് പൊതുമരാമത്ത് വകുപ്പ് അസി.എൻജിനീയർ അറിയിച്ചു.