പന്തളം: തോട്ടക്കോണം 126ാം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ മന്നത്ത് പത്മനാഭന്റെ ജയന്തിയോടനുബന്ധിച്ച് കൊവിഡ് മാനദണ്ഡമനുസരിച്ച് ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. കരയോഗം സെക്രട്ടറി വി.കേരളൻ,ജോ.സെക്രട്ടറി.എം.ജി ബിജുകുമാർ, വൈസ് പ്രസിഡന്റ് എ.ആർ.ആനന്ദദാസ് എന്നിവർ നേതൃത്വം നൽകി. കമ്മറ്റിയംഗങ്ങളായ ഗോപാലപിള്ള, വിജയകുമാർ തുടങ്ങിയവരും കരയോഗ അംഗങ്ങളും പങ്കെടുത്തു. ചടങ്ങിന് ശേഷം മധുരവിതരണവും നടന്നു.