അടൂർ: ജനറൽ ആശുപത്രിയിലെ എക്സ്റേ യൂണിറ്റ് പ്രവർത്തിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി മുൻസിപ്പൽ കമ്മിറ്റി ആശുപത്രി കവാടത്തിൽ പ്രതിഷേധിച്ചു. സമരം ബി.ജെ.പി സംസ്ഥാന സമിതി അംഗം രാജൻപെരുമ്പാക്കാട് ഉദ്ഘാടനം ചെയ്തു. അടൂർ ഏരിയ കമ്മിറ്റി പ്രസിഡന്റ്‌ ഗോപൻ മിത്രപുരം അദ്ധ്യക്ഷത വഹിച്ചു. ആഴ്ചകളായി എക്സ്റേ യൂണിറ്റ് പ്രവർത്തനരഹിമായതോടെ ഒടിവും ചതവുമേറ്റുവരുന്ന രോഗികളെ സ്വകാര്യ എക്സ്റേ കേന്ദ്രത്തിലേക്ക് ചുട്ടുപൊള്ളുന്ന വെയിലിൽ പോലും സ്‌ട്രച്ചറിൽ കൊണ്ടുപോകേണ്ട ദുരവസ്ഥയിൽ പ്രതിഷേധിച്ചായിരുന്നു സമരം. ബി.ജെ.പി അടൂർ മണ്ഡലം ട്രഷറർ എസ് വേണുഗോപാൽ, കർഷക മോർച്ച മണ്ഡലം വൈസ് പ്രസിഡന്റ്‌ സെൽവരാജൻ നായർ, മുൻസിപ്പൽ ജനറൽ സെക്രട്ടറി പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. കർഷക മോർച്ച മുൻസിപ്പൽ ജനറൽ സെക്രട്ടറി ശിവദാസൻ നായർ, ന്യൂനപക്ഷ മോർച്ച മുൻസിപ്പൽ പ്രസിഡന്റ്‌ സൈഫുദീൻ, മധു കുമാർ തുടങ്ങിയവർ പങ്കെടുത്തു