03-pdm-domicilary
ജില്ലയിലെ ആദ്യത്തെ ഡോമിസിലറി കോവിഡ് കെയർ സെന്റർ

പന്തളം: ജില്ലയിലെ ആദ്യത്തെ ഡോമിസിലറി കൊവിഡ് കെയർ സെന്റർ (ഡി.സി.സി) പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. ചിറ്റയം ഗോപകുമാർ എം..എൽ.എ സെന്ററിന്റെ ഉദ്ഘാടനം ചെയ്തു. പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കെയർ സെന്റർ പ്രവർത്തനങ്ങളെ പറ്റി ഡോ:ശ്യാം പ്രസാദ് വിവരിച്ചു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ,ആരോഗ്യ വിഭാഗം ജീവനക്കാർ, ആരോഗ്യപ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, വിവിധ രാഷ്ട്രീയ നേതാക്കൾ എന്നിവർ പങ്കെടുത്തു. വാർഡ് മെമ്പർ പൊന്നമ്മ വർഗീസ്, പഞ്ചായത്ത് അസി.സെക്രട്ടറി പ്രാശാന്ത് എ.ജെ എന്നിവർ സംസാരിച്ചു.