പന്തളം:കൃഷി നശിപ്പിക്കുന്ന പന്നികളെ കൊല്ലുന്നതിനായി ആദ്യ സംഘം പന്തളം തെക്കേക്കര പഞ്ചായത്തിലെത്തി. കോന്നി ഫോറെസ്റ്റ് റേഞ്ച് പരിധിയിലുള്ല സൗത്ത് കുമരംപേരൂർ ഫോറസ്റ്റ് ഓഫീസിലെ ജിജോ വർഗീസ് (സെക്ഷൻ ഫോറസ്റ്റ് ഓഫീസർ), രാജേഷ് പിള്ള (ബീറ്റ് ഫോറസ്റ്റ് ഓഫീസർ ) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പന്നികളെ വെടിവയ്ക്കാനെത്തിയത്. കോന്നി ഡി.എഫ്.ഒയും പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സംഘമെത്തിയത്. വെളളിയാഴ്ച രാത്രിയിൽ എത്തിയ സംഘം പുലർച്ചെ വരെ പ്രദേശത്ത് ക്യാമ്പ് ചെയ്തെങ്കിലും പന്നികളെ കണ്ടെത്തിയില്ല.