vegit
അടൂർ നഗരസഭ ആറാം വാർഡിലെ വോട്ടർമാർക്ക് പച്ചക്കറിതൈകൾ നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം ചിറ്റയം ഗോപകുമാർ എം.എൽ. എ നിർവ്വഹിക്കുന്നു.

അടൂർ : അടൂർ നഗരസഭാ ചെയർമാൻ ഡി. സജി തന്റെ വാർഡിലെ മുഴുവൻ വോട്ടർമാർക്കും പച്ചക്കറിതൈകൾ നൽകി നഗരസഭ ആറാം വാഡിലെ മുന്നൂറോളം വീട്ടുകാർക്കാണ് വഴുതൻ, വെണ്ട, തക്കാളി, പച്ചമുളക് എന്നിവയുടെ തൈകളും പയറിന്റെ വിത്തും നൽകിയത്. . വിതരോണോദ്ഘാടനം ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു. ഡി.സജി അദ്ധ്യക്ഷതവഹിച്ചു. പന്നിവിഴ സർവീസ് സഹകരണബാങ്ക് സെക്രട്ടറി എം.ജെ. ബാബു,ബോബി മാത്തുണ്ണി,പ്രസാദ്, എം.എസ്.വിമൽ കുമാർ,എസ്.അഖിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.