കുടൽ: നെല്ലിമുരുപ്പ് മാങ്കുഴി ഭാഗത്ത് കൊവിഡ് പോസിറ്റീവ് കേസുകൾ വർദ്ധിക്കുന്നു. കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡിലുൾപ്പെടുന്ന പ്രദേശം കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ച് ഇവിടേക്കുള്ള വഴികൾ അടച്ചിരിക്കുകയാണ്. കോളനിയുൾപ്പെടെയുള്ള പ്രദേശത്ത് 500 ലധികം കുടുബങ്ങളാണ് താമസിക്കുന്നത്. പ്രദേശത്തെ പല വീടുകളിലും ഒന്നിലധികം പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.