തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ എറണാകുളം മുക്തിഭവൻ കൗൺസലിംഗ് സെന്ററിന്റെ സഹകരണത്തോടെ യുവതീയുവാക്കൾക്കുള്ള വിവാഹപൂർവ കൗൺസലിംഗ് കോഴ്‌സ് തുടങ്ങി. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂരിന്റെ അദ്ധ്യക്ഷതയിൽ കൂടിയയോഗം എസ്.എൻ.ഡി.പി.യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ ഉദ്ഘാടനം ചെയ്തു. തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ സ്വാഗതം ആശംസിച്ചു. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ അനിൽ ചക്രപാണി, കെ.എൻ.രവീന്ദ്രൻ, കെ.കെ.രവി, വനിതാസംഘം ഭാരവാഹികളായ അംബിക പ്രസന്നൻ, ഷൈലജ മനോജ്,ലേഖ പ്രദീപ്,യൂത്ത്മൂവ്‌മെന്റ് ഭാരവാഹികളായ സനോജ്എഴുമറ്റൂർ, അശ്വിൻ സുരേഷ് എന്നിവർ പ്രസംഗിച്ചു. രാജേഷ് പൊന്മല,ഡോ.ശരത്ചന്ദ്രൻ തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഇന്ന് നടക്കുന്ന ക്ലാസ്സുകൾക്ക് കൊടുവഴങ്ങ ബാലകൃഷ്ണൻ,ഷൈലജ രവീന്ദ്രൻ, ഡോ.സുരേഷ് എന്നിവർ നേതൃത്വം നൽകും. കൗൺസലിംഗിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് വിതരണം യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ നിർവഹിക്കും.