ചെങ്ങന്നൂർ: പുതുവത്സരാഘോഷം വെൺമണിയിൽ രണ്ടു യുവാക്കൾക്ക് പരിക്കേറ്റു. വെൺമണി പുന്തല ആൽമാവ് മുക്കിനു സമീപം അംബീ മുക്കിൽ അഖിൽ (30), ആലംതുരുത്ത് മോനിഷ് (34) എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂർവ വൈരാഗ്യത്തെ തുടർന്ന് പുതുവത്സരാഘോഷ ലഹരിയിലുള്ള അടിപിടിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അഖിലിന്റെ ശ്വാസകോശത്തിനു താഴെയാണ് കുത്തേറ്റത്. ഇതുമായി ബന്ധപ്പെട്ട് പുന്തല രാജീവ് ഭവനത്തിൽ റിജോ കോശി (30)യെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുത്തേറ്റ അഖിലിന്റെ സുഹൃത്തുക്കൾ മോനിഷിന്റെ വീടുകയറി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെൺമണി പൊലീസ് കേസെടുത്തു.