mannam
തിരുവല്ല താലൂക്ക് എൻ. എസ്. എസ്. യൂണിയനിൽ മന്നം ജന്മ ദിനാചരണതോടനുബന്ധിച്ചു യൂണിയൻ പ്രസിഡന്റ്‌ ഡി. അനിൽകുമാർ പുഷ്പാർച്ചന നടത്തുന്നു.

തിരുവല്ല: താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയന്റെ ആഭിമുഖ്യത്തിൽ ഭാരതകേസരി മന്നത്തു പദ്മനാഭന്റെ 144- മത് ജന്മദിനാചാരണം നടത്തി. യൂണിയൻ പ്രസിഡന്റ്‌ ഡി.അനിൽകുമാർ നിലവിളക്ക് കൊളുത്തി പുഷ്പാർച്ചന നടത്തി. യൂണിയൻ കമ്മിറ്റി അംഗങ്ങൾ, എൻ.എസ്.എസ്. പ്രതിനിധി സഭാoഗങ്ങൾ, വനിതാ യൂണിയൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. താലൂക്കിലെ 88 കരയോഗങ്ങളിലും ജന്മദിനാചരണത്തോടൊപ്പം പുഷ്പാർച്ചന, ക്ഷേത്രങ്ങളിൽ പ്രത്യേക വഴിപാട് എന്നിവയും നടത്തി. ചാത്തങ്കരി എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ജന്മദിനാചരണം പ്രസിഡന്റ് അഡ്വ.സതീഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജി.വേണുഗോപാൽ, പി.കെ റാംകുമാർ, എസ്.വേണുഗോപാൽ, പി.കെ.ഗോപാലകൃഷ്ണൻ നായർ, ജഗദമ്മ പ്രകാശ്, ഗീതാ രവിസുന്ദർ എന്നിവർ പ്രസംഗിച്ചു. മതിൽഭാഗം എൻ.എസ്.എസ്.കരയോഗത്തിന്റെ മന്നം ജയന്തി ആഘോഷം പ്രസിഡന്റ് വി.ശ്രീകുമാർ കൊങ്ങരേട്ട് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ശ്രീകുമാർ ചെമ്പോലിൽ, ട്രഷറാർ ജിതീഷ് കുമാർ, വൈസ് പ്രസിഡൻ്റ് ശ്രീകുമാർ, സി.കെ.വിശ്വനാഥൻ, ഗണേഷ്, രാജശേഖരൻ, വിനോദ് കുമാർ, ശ്രീകമാർ എന്നിവർ പ്രസംഗിച്ചു. ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ പ്രത്യേക വഴിപാടുകളും നടത്തി.