കോന്നി: നവീകരിച്ച കോന്നി എലിഫന്റ് മ്യൂസിയത്തിന്റെ ഉദ്ഘാടനം ഈ മാസം നടക്കും. ഇക്കോടൂറിസം ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ മുടക്കി സർക്കാരിന്റെ നൂറുദിന പദ്ധതിയുടെ ഭാഗമായാണ് നവീകരണം. നിർമ്മാണ പുരോഗതി എം.എൽ.എ വിലയിരുത്തി.
കോന്നി ആനത്താവളത്തിൽ മ്യൂസിയത്തിനായി കെട്ടിടം നിർമ്മിച്ചിരുന്നു. ചില ചിത്റങ്ങളും ആന പരിശീലനവുമായി ബന്ധപ്പെട്ട ചില ഉപകരണങ്ങളും മാത്റമാണ് ഇവിടെ ഉണ്ടായിരുന്നത്. പുതുക്കിയ മ്യൂസിയത്തിന്റെ കവാടത്തിലുള്ള ഭിത്തി മ്യൂറൽ പെയിന്റ് ചെയ്ത് മനോഹരമാക്കുകയാണ്. ഫൈബറിൽ നിർമ്മിക്കുന്ന ആനയുടെ പൂർണ്ണരൂപം, ഡയോരമ, ഇൻഫർമേഷൻ ക്വിസ് പാനൽ, ഇലക്ട്റിഫിക്കേഷൻ, എൽ.ഇ.ഡി ടച്ച് സ്‌ക്റീൻ, ആനയുടെ അസ്ഥികൂടം, പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദം കേൾക്കാനും തിരിച്ചറിയാനും കഴിയുന്ന ആധുനിക സംവിധാനം, ആനയുമായി ബന്ധപ്പെട്ട വിവിധ ഉപകരണങ്ങളുടെ പ്റദർശനം തുടങ്ങി നിരവധി ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. കുട്ടികളുടെ പാർക്കിന്റെ നവീകരണവും ഇതോടൊപ്പം നടക്കുന്നുണ്ട്.
കോഴിക്കോട് സ്വദേശിയായ ശശി എടവരാടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മ്യൂറൽ പെയിൻറിംഗ് നടത്തുന്നത്. എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന സൈൻ ടെക്കാണ് മ്യൂസിയം നിർമ്മാണം നടത്തുന്നത്. അടുത്ത ഘട്ടമായി ത്രീഡി തീയറ്ററും നിർമ്മിക്കും. കെ.യു.ജനീഷ് കുമാർ എം.എൽ.എ കഴിഞ്ഞ ദിവസം മ്യൂസിയത്തിലെ നിർമ്മാണം വിലയിരുത്തി. കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ.എൻ.ശ്യാംമോഹൻലാൽ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ സലിൻ ജോസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
ആനത്താവളത്തിനാെപ്പം മ്യൂസിയവും, കുട്ടികളുടെ പാർക്കും പ്രധാന ആകർഷണ കേന്ദ്രമാക്കുക എന്ന ലക്ഷ്യം മുൻനിറുത്തിയുള്ള പ്റവർത്തികളാണ് നടക്കുന്നത്.
കെ.യു.ജനീഷ് കുമാർ എം.എൽ.എ
.