പത്തനംതിട്ട: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എല്ലാ പുതു വർഷത്തിലെയും പോലെ ഇത്തവണ കുടുംബസമേതം ആദിവാസി കുട്ടികളോടൊപ്പം ഒത്തു ചേരാൻ കഴിയാത്തതിനാൽ ജില്ലയിലെ തന്റെ പ്രതിനിധികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തിൽ ഏകോപിപ്പിച്ച് തന്റെ സാന്നിദ്ധ്യം അറിയിക്കുന്നതിനായി ഗവി നിവാസികളോടൊപ്പം പുതുവർഷം ആഘോഷിക്കുന്നതിനും ഒപ്പം കുട്ടികൾക്ക് പുത്തനുടുപ്പ്, വർണ പെൻസിലുകൾ, പഠനോപകരണങ്ങൾ,മുതിർന്നവർക്ക് ബെഡ്ഷീറ്റുകൾ,കമ്പിളിപുതപ്പ് എന്നിവ നൽകുന്നതിനായി ഏല്പിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ കുടുംബമായി പാലിക്കുന്നതിനാലാണ് പ്രതിപക്ഷ നേതാവിന് ഇത്തവണ ആദിവാസി ഊരുകളിലേക്ക് എത്താൻ കഴിയാഞ്ഞത്. ഗവിയിലെ ഏറ്റവും മുതിർന്ന വോട്ടറായ വള്ളിയമ്മാൾക്ക് അവരുടെ ഇഷ്ട ദൈവമായ കൃഷ്ണ ഭഗവാന്റെ വിഗ്രഹം നൽകി ആദരിച്ചു.സമ്മാനങ്ങൾക്ക് പുറമേ, മധുര വിതരണവും നടത്തിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അവിടെനിന്ന് പിരിഞ്ഞത്. ഷെമീർ തടത്തിൽ,ആരിഫ്ഖാൻ,സുരേഷ് കുമാർ, പുഷ്പമലർ എന്നിവർ നേതൃത്വം നൽകി.