ഇലന്തൂർ: ഗ്രാമ പഞ്ചായത്ത് നാലാം വാർഡിൽ മധുമലയിൽ തൊഴിലുറപ്പു പ്രവൃത്തിയുടെ ജിയോടാഗിനു പോയ ഓവർസിയറെ കാട്ടുപന്നി ആക്രമിച്ചു. ഇലന്തൂർ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പു പദ്ധതി ഓവർസിയർ അനീഷ് വി.നായർക്ക് (34) ആണ് പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഓട്ടത്തിനിടെ മലയിൽ നിന്ന് വീണ അനീഷിന് കൈകാലുകൾക്കും നടുവിനും പരിക്കേറ്റു. സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി.