തിരുവല്ല: രാജ്യത്തെ കാർഷികമേഖലയെ കോർപ്പറേറ്റുകൾക്ക് പണയപ്പെടുത്തുന്ന കാർഷിക നിയമം പിൻവലിക്കണമെന്ന് കെ.എസ്.ടി.എ തിരുവല്ല സബ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എല്ലാ പ്രതിബദ്ധങ്ങളെയും തരണം ചെയ്ത് സമരമുഖത്ത് തുടരുന്ന കർഷകർക്ക് സമ്മേളനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സമ്മേളനം ജില്ലാ സെക്രട്ടറി രാജൻ ഡി.ബോസ് ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡൻ്റ് കെ.എം.രമേശ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് രാജേഷ് എസ്.വള്ളിക്കോട് സംഘടനാ റിപ്പോർട്ടും സബ് ജില്ലാസെക്രട്ടറി തോമസ് കുറിയാക്കോസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഏബ്രഹാം ഉമ്മൻ കണക്കും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ബിന്ദു.സി, ജില്ലാ എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളായ എം.ദീപ്തി, കെ.അജയകുമാർ ജില്ലാക്കമ്മിറ്റിയംഗങ്ങളായ വി.കെ.മിനികുമാരി, സുരേഷ് കുമാർ കെ.ജി,ഡയറ്റ് പ്രിൻസിപ്പൽ പി.പി.വേണുഗോപാൽ, സുദേവ് കുമാർ,അനിത എൻ.വി,ആശാ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഏബ്രഹാം ഉമ്മൻ (പ്രസിഡൻ്റ്), ആശാ ചന്ദ്രൻ,സാം കുട്ടി കെ.കെ(വൈസ് പ്രസിഡൻ്റ്), തോമസ് കുറിയാക്കോസ്(സെക്രട്ടറി), സുദേവ് കുമാർ,സജി മാത്യു (ജോയിൻ്റ് സെക്രട്ടറി) ശങ്കരൻ നമ്പൂതിരി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.സർവീസിൽ നിന്നും വിരമിച്ച
അദ്ധ്യാപകരായ പി.ആർ.രാജേന്ദ്രൻ, ടി.ആർ.ഗിരിജാമണി,ബി.രമാ തങ്കച്ചി, പി.കെ.ഷീലാമണി, ഒ.ശ്രീലത, പി.ശ്രീലത, സൂസൻ മാത്യു എന്നിവരെ ഉപഹാരങ്ങൾ നൽകി.സമ്മേളനത്തിൽ സബ് ജില്ലാ വൈസ് പ്രസിഡൻ്റ് ശങ്കരൻ നമ്പൂതിരി അദ്ധ്യക്ഷനായി.