കോന്നി: ഗവ. മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സ ആരംഭിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാൻ നാളെ വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്ത് മന്ത്രി കെ.കെ.ശൈലജയുടെ ചേംബറിൽ ഉന്നതതല യോഗം ചേരുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ എം.എൽ.എ ,വിവിധ വകുപ്പ് സെക്രട്ടറിമാർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, എൻ.എച്ച്.എം, മെഡിക്കൽ സർവീസസ് കോർപ്പറേഷൻ പ്രതിനിധികൾ, എച്ച്.എൽ.എൽ, നാഗാർജുന കൺസ്ട്രക്ഷൻ കമ്പനി പ്രതിനിധികൾ, മ​റ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.