പന്തളം: പന്തളത്തുനിന്ന് ശബരിമലയിൽ എത്തിച്ചേരുന്ന തീരുവാഭരണവാഹക സംഘത്തിലുള്ളതായ തീരുവാഭരണം ശിരസിലേറ്റുന്ന 23 അംഗങ്ങൾക്കും, രാജപ്രതിനിധിയുടെ പല്ലക്ക് ചുമക്കുന്ന 13 പേർ,ഘോഷയാത്രയെ അനുഗമിക്കുന്നവർ എന്നിവർക്ക് സൗജന്യ അർ, ടി.പി.സി.ആർ പരിശോധന,ദേവസ്വം ബോർഡിന്റെ ചെലവിൽ നടത്തുന്നതിനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്ന് ബി.ജെ.പി പന്തളം നഗരസഭ കൗൺസിലർ കെ.വി.പ്രഭ ആവശ്യപ്പെട്ടു. തിരുവാഭരണഘോഷയാത്ര മുൻവർഷങ്ങളിൽ ഉള്ളതുപോലെ ഈ വർഷം കൊവിഡ്‌ നിയന്ത്രണത്തിൽ ആചാര അനുഷ്ടാനത്തോടു കൂടി ഭംഗിയായി നടത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.