ചെങ്ങന്നൂർ: വീട്ടുമുറ്റത്ത്കിടന്നിരുന്ന കാർ അടിച്ചു തകർത്തതായി പരാതി. പുതുവത്സരദിവസം രാത്രി പന്ത്രണ്ടരയോടെ കൊഴുവല്ലൂർ തെങ്ങുംതുടിയിൽ ഗിരീഷ് കുമാറിന്റെ വീട്ടുമുറ്റത്ത് കിടന്ന മാരുതി ഒമിനി കാറിന്റെ ചില്ലുകളാണ് തകർത്തത്. പുറത്ത് ശബ്ദംകേട്ട് ഗിരീഷിന്റെ ഭാര്യ ജനലിൽകൂടി നോക്കി ഒച്ചവച്ചപ്പോൾ 25 വയസ് തോന്നിക്കുന്ന യുവാവ് വീടിനുനേരെയും ആക്രമണം നടത്തിയതായി കണ്ടത്. ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു.എന്നാൽ പൊലീസ് നടപടി സ്വീകരിക്കാത്തതോടെ കിടപ്പുരോഗിയായ പിതാവും പ്രായമായ മാതാവും ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബം ഭയപ്പാടോടെയാണ് വീട്ടിൽ കഴിയുന്നത്. കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സജി ചെറിയാൻ എം.എൽ.എയ്ക്ക് പരാതിനൽകി.