കൊടുമൺ: തട്ടയിൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പേട്ട തുള്ളൽ നടന്നു. എല്ലാവർഷവും വിപുലമായ നടന്നുവന്നിരുന്ന പേട്ടതുള്ളൽ കൊവിഡിനെ പശ്ചാത്തലത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ വർഷം നടന്നത്. തട്ടയിൽ ആനക്കുഴി മലനട ക്ഷേത്രസന്നിധിയിൽ നിന്നും ആരംഭിച്ച പേട്ടതുള്ളൽ വൃന്ദാവനം വേണുഗോപാല ക്ഷേത്രം വഴി തട്ടയിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ സമാപിച്ചു തുടർന്ന് ദീപാരാധനയും നടന്നു.