04-panchamiyamma

പന്തളം : ബന്ധുക്കൾ ഉപേക്ഷിച്ച പഞ്ചമിയമ്മയ്ക്ക് ജനമൈത്രി പൊലീസ് തുണായയി. 25 വർഷം മുമ്പ് ഭർത്താവ് മരിച്ചു പോയ എൺപത്തഞ്ചുകാരിയായ പഞ്ചമി ബന്ധുക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം താമസിച്ചു വരികയായിരുന്നു. നാരങ്ങാനം മലയിരിക്കുന്നതിൽ കുടുംബാംഗമായ ഇവരെ ബന്ധുക്കളും സഹോദരനും ഒഴിവാക്കിയതോടെ പൂർണമായും ഒറ്റപ്പെട്ടു. പഞ്ചമിയുടെ ദുരിതജീവിതം കമ്യൂണിറ്റി കൗൺസിലർ മനീഷ ഇലവുംതിട്ട ജനമൈത്രി പൊലീസിൽ അറിയിക്കുകയായിരുന്നു.പൊലീസ് ഇവരുടെ ബന്ധുക്കളുമായി ചർച്ച നടത്തി സംരക്ഷണം ഏറ്റെടുക്കാനാവശ്യപ്പെട്ടു. എന്നാൽ ബന്ധുക്കളാരും തയാറാകാതെ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് എസ്. എച്ച്. ഒ എം.ആർ സുരേഷിന്റെ നിർദ്ദേശപ്രകാരം ജനമൈത്രി ബീറ്റ് ഓഫീസർ എസ് അൻവർഷ പഞ്ചമിയമ്മയെ സംരക്ഷിച്ച് ഓമല്ലൂർ സ്വാന്തനം അഗതിമന്ദിരവുമായി ബന്ധപ്പെട്ട് താമസമുറപ്പാക്കി. അൻവർഷ ,സന്നദ്ധ പ്രവർത്തകൻ എബി.വൈ, കമ്യൂണിറ്റി കൗൺസിലർ മനീഷ ,ജില്ലാ ജൻഡർ ഡി.പി.എം അനുപ പി.ആർ എന്നിവർ ചേർന്ന് പഞ്ചമിയമ്മയെ സാന്ത്വനം അഗതിമന്ദിരത്തിലെത്തിച്ചു.