sabari
ശബരി​മലയി​ൽ ഇന്നലെ വൈകി​ട്ട് ദർശനത്തി​നായി​ കാത്തുനി​ൽക്കുന്നവർ

ശബരിമല : ശബരിമലയിലെ അരവണപായസവും മാളികപ്പുറത്തെ കടുംപായസവും അയ്യപ്പനും മാളികപ്പുറത്തമ്മയ്ക്കുമുള്ള നിവേദ്യങ്ങളാണ്. ഭക്തജനലക്ഷങ്ങൾക്കത് ആശ്വസമേകുന്ന മഹാപ്രസാദമാണ്. നിവേദ്യങ്ങൾ ദേവതാ സങ്കൽപം അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. ശബരിമലയിൽ അയ്യനും മാളികപ്പുറത്ത് ദേവിക്കും സമർപ്പിക്കുന്ന നിവേദ്യങ്ങൾ വ്യത്യസ്തമാണ്. ശബരിമലയിൽ കീഴ്ശാന്തിയുടെ സഹായിക്കും മാളികപ്പുറത്ത് മേൽശാന്തിയുടെ സഹായിക്കുമാണ് മേൽശാന്തിമാരുടെ നിർദേശങ്ങൾക്കനുസരിച്ച് നിവേദ്യങ്ങൾ തയാറാക്കേണ്ട ചുമതല.

നെയ്യഭിഷേകത്തിന് മുമ്പ് അവൽ, മലര്, ത്രിമധുരം എന്നിവ നിവേദിക്കും. മുന്തിരി, കൽക്കണ്ടം, തേൻ എന്നിവ ചേർന്നതാണ് ത്രിമധുരം.

മാളികപ്പുറത്തമയ്ക്ക് നടതുറന്നതിനുശേഷം മലർ നിവേദിക്കും. മലര്, അവൽ, പഴം, ശർക്കര എന്നിവ ചേർന്ന മലർനിവേദ്യം വെള്ളിപാത്രത്തിലാണ് നിവേദിക്കുക. ഉഷപൂജയ്ക്ക് കടുംപായസമാണ് നിവേദ്യം. പ്രസന്നപൂജയ്ക്കായി അട നിവേദിക്കും. അരിപ്പൊടിയും നെയ്യും കൂട്ടിക്കുഴച്ച് വഴറ്റിയ നാളീകേരവും ശർക്കര പാനിയും ചേർത്ത് ഇലയിലാണ് അട തയാറാക്കുന്നത്.