മല്ലപ്പള്ളി : ഓർത്തഡോക്സ് മാർത്തോമ്മാ സഭകൾക്ക് തുല്യാവകാശമുള്ളതും മല്ലപ്പള്ളിയിലെ ആദ്യ ക്രൈസ്തവ ദേവാലയവുമായ വെങ്ങലശേരി പള്ളിയിൽ ഇരു സഭകളും ചേർന്ന് പുതുവൽസരത്തോടനുബന്ധിച്ച് സംയുക്ത ആരാധന നടത്തി. ഇതോടനുബന്ധിച്ച് നടന്ന സമ്മേളനം ഫാ.ജിനു ചാക്കോ,റവ.ബി ബി മാത്യു ചാക്കോ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ഡോ.ജേക്കബ് ജോർജ്, കുഞ്ഞു കോശി പോൾ, ചെറിയാൻ ജോൺ, റ്റി.റ്റി.വർഗീസ്, മത്തായി ജോയി, സാജൻ മാത്യു, ബാബു താഴത്തുമോടയിൽ, പഞ്ചായത്ത് അംഗങ്ങളായ രോഹിണി ജോസ് ബിജു പുറത്തൂടൻ എന്നിവർ പ്രസംഗിച്ചു.സെന്റ് ജോൺസ് ബഥനി ഓർത്തഡോക്സ്‌ വലിയ പള്ളി, മല്ലപ്പള്ളി മാർത്തോമ്മാ ഇടവക എന്നിവരുടെ ഗായക സംഘങ്ങളുടെ ഗാനാർച്ചനയും നടത്തി