death
ജീവ

തിരുവല്ല : നിരണം അരീതോട്ടിലെ കടവിൽ വീട്ടമ്മയെ മുങ്ങി മരിച്ചനിലയിൽ കണ്ടെത്തി. നിരണം ഒന്നാം വാർഡിൽ കാട്ടുനിലം പള്ളിക്ക് സമീപം കണ്ണിശ്ശേരി കാട്ടുനിലത്ത് വീട്ടിൽ സതീഷ് കുമാറിന്റെ ഭാര്യ ജീവ സതീഷ് (47) നെയണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ 11.30 നാണ് മൃതദേഹം കണ്ടെത്തിയത്. പ്രഭാത നടത്തത്തിന് പോയ ജീവയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തുള്ള കടവിനോട് ചേർന്ന് മൃതദേഹം കണ്ടെത്തിയത്. പുളിക്കീഴ് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പരുമലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. സംസ്‌കാരം പിന്നീട് നടക്കും.