തിരുവല്ല: കിഴക്കുംമുറി എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ 144 -ാമത് മന്നം ജയന്തി ആഘോഷിച്ചു. നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആർ. ജയകുമാർ പുഷ്പാർച്ചന നടത്തി. സെക്രട്ടറി സന്തോഷ് കുമാർ പുതുവന, വൈസ് പ്രസിഡന്റ് കെ. അജിത്ത്, ധർമ്മന്ദ്രൻ പിള്ള, അനിൽ കുമാർ, അനിഴകുമാർ, വനിതാസമാജം പ്രസിഡൻറ് ശ്രീജ, സെക്രട്ടറി ലതാ രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.