ഇളമണ്ണൂർ: ഇളമണ്ണൂർ എഴിയത്ത് പുത്തൻ വീട്ടിൽ മോനച്ചൻ ജോയിയുടെ വീടിനോട് ചേർന്നുള്ള കുളത്തിലെ വളർത്തുമീനുകളെ മോഷ്ടിച്ചതായി പരാതി. ഞായറാഴ്ച തീറ്റ നൽകിയപ്പോൾ എണ്ണത്തിൽ കുറവ് തോന്നിയെങ്കിലും കാര്യമാക്കിയില്ല. തിങ്കളാഴ്ച തീറ്റ നൽകിയപ്പോൾ തീറ്റ ഭൂരിഭാഗവും കുളത്തിൽ അവശേഷിച്ചതിനെ തുടർന്ന് പരിശോധിച്ചപ്പോൾ 1200 മീനുകളിൽ 500 ൽ താഴെ മാത്രമാണ് അവശേഷിക്കുന്നതെന്ന് കണ്ടെത്തി. 50000 രൂപയുടെ നഷ്ടമാണുണ്ടായത്. പ്രവാസിയായ മോനച്ചൻ ഒന്നര വർഷം മുമ്പാണ് നാട്ടിലെത്തി ബയോ ബ്ലോക്ക് സിസ്റ്റത്തിൽ മീൻ കൃഷി ആരംഭിച്ചത്. ക്വാറന്റൈനിലായതിനാൽ ഫോണിലൂടെ അടൂർ പൊലീസിൽ പരാതി നൽകി.