hotel
തിരുവല്ല നഗരസഭാ കുടുംബശ്രീയുടെ നേതൃത്വത്തിൽ ജനകീയ ഹോട്ടലുകൾ തിരുവല്ലയിൽ ആരംഭിച്ച ജനകീയ ഹോട്ടലുകളുടെ ഉദ്‌ഘാടനം നഗരസഭാധ്യക്ഷ ബിന്ദു ജയകുമാർ നിർവ്വഹിക്കുന്നു.

തിരുവല്ല: വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി തിരുവല്ല നഗരസഭാ കുടുംബശ്രീയുടെ നേതൃത്വത്തിൽ ജനകീയ ഹോട്ടലുകൾ ആരംഭിച്ചു. തിരുവല്ല ഈസ്റ്റ്, വെസ്റ്റ് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിലാണ് നഗരസഭാ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തും കിഴക്കൻ മുത്തൂർ ജംഗ്ഷന് സമീപത്തും ജനകീയ ഹോട്ടലുകൾ ആരംഭിച്ചത്. ഊണിന് 20 രൂപയാണ്. പാഴ്‌സലിന് 25 രൂപ നൽകണം. ഊണിനൊപ്പം പ്രത്യേക വിഭവങ്ങൾ വേണമെങ്കിൽ പ്രത്യേകം തുക നൽകണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ജനകീയ ഹോട്ടലുകൾക്ക് അടിസ്ഥാന സൗകര്യ ഒരുക്കി നൽകുന്നത്. പാത്രങ്ങൾ വാങ്ങാൻ കുടുംബശ്രീ മിഷൻ 50,000 രൂപ റിവോൾവിങ് ഫണ്ടായി നൽകും. ജനകീയ ഹോട്ടൽ മുഖാന്തിരം നൽകുന്ന ഒരു ഊണിനു 10 രൂപ വീതം കുടുംബശ്രീ സബ്സിഡിയും നൽകും. സിവിൽ സപ്ലൈസ് വകുപ്പ് മുഖേനയാണ് ഉച്ചഭക്ഷണത്തിനുള്ള അരി നൽകുന്നത്. രണ്ട് ഹോട്ടലുകളുടെയും ഉദ്ഘാടനം നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ നിർവഹിച്ചു. വാർഡ് കൗൺസിലർമാരായ ജിജി വട്ടശ്ശേരി, സജി എം.മാത്യു, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എ.മണികണ്ഠൻ, അസി.കോർഡിനേറ്റർമാരായ സലീന.കെ.എച്ച്, എൽ.ഷീല, സമിൽ ബാബു, നഗരസഭ വൈസ് ചെയർമാൻ ഫിലിപ്പ് ജോർജ്, സെക്രട്ടറി വി.സജികുമാർ, കൗൺസിലർമാരായ ശോഭ വിനു, ഷാനി താജ്, സാറമ്മാ ഫ്രാൻസിസ്,മാത്യു ചാലക്കുഴി,അനു സോമൻ,ഷീജ കരിമ്പിൻകാല,ജോസ് പഴയിടം,ബിന്ദു ജേക്കബ്,റീനാ വിശാൽ,മിനി പ്രസാദ്,ശ്രീനിവാസ് പുറയാറ്റ്,പ്രദീപ് മാമൻ മാത്യു,വിജയൻ തലവന,പൂജ ജയൻ,ഇന്ദു ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.