പത്തനംതിട്ട: ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ പ്രവർത്തനം ഇനി മുതൽ പുതിയ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ. പഴയ കെ.എസ്.ആർ.ടി.സി കെട്ടിടത്തിലായിരുന്നു നേരത്തെ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്നത്.
ഷോപ്പിംഗ് കോംപ്ലക്‌സ് ഉൾപ്പെടെയുള്ള പുതിയ കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ നിർമ്മാണപ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരികയാണെന്ന് ഉദ്ഘാടനം ചെയ്ത് വീണാ ജോർജ് എം.എൽ.എ പറഞ്ഞു. പഴയ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനോട് ചേർന്നാണ് പുതിയ ടെർമിനൽ യാഥാർത്ഥ്യമാകുന്നത്.
നഗരസഭ ചെയർമാൻ അഡ്വ.സക്കീർ ഹുസൈൻ, കൗൺസിലർമാരായ ഷമീർ, കെ.ആർ.അജിത് കുമാർ, സുമേഷ് ബാബു, എൻ.സി.പി ജില്ലാ പ്രസിഡന്റ് മാത്യു ജോർജ്, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ റോയ് ജേക്കബ്, സൂപ്രണ്ട് ഏലിയാമ്മ സിജോൺ തുടങ്ങിയവർ പങ്കെടുത്തു.