പത്തനംതിട്ട: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിൽ നിന്ന് വിധവാ പെൻഷൻ /അവിവാഹിത പെൻഷൻ കൈപ്പറ്റുന്ന 60 വയസിന് താഴെ പ്രായമുള്ള ഗുണഭോക്താക്കൾ തുടർന്നും പെൻഷൻ ലഭിക്കുവാൻ പുനർ വിവാഹം ചെയ്തിട്ടില്ലെന്നുളള സാക്ഷ്യപത്രം ഈ മാസം 15ന് മുമ്പ് പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണമെന്ന് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.ഫോൺ : 04734228498.