കോന്നി: ഗുരുനിത്യചൈതന്യയതിയുടെ പേരിൽ ജൻമനാട്ടിൽ സ്മാരകം നിർമ്മിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിയിയെ ഗുരു നിത്യചൈതന്യയതി പഠന ഗവേഷണകേന്ദ്രം ഭാരവാഹികൾ സ്വാഗതം ചെയ്തു. പദ്ധതി നടപ്പാക്കാൻ മുൻകൈയെടുത്ത കെ.യു.ജനീഷ് കുമാർ എം.എൽ.എ യെ യോഗം അഭിനന്ദിച്ചു. പ്രസിഡന്റ് ജയകൃഷ്ണൻ കലഞ്ഞൂർ അദ്ധ്യക്ഷത വഹിച്ചു.എം.സുരേഷ്, എസ്.പത്മകുമാർ, ജി.സുധാകരൻ നായർ, മനോജ് സുകുമാരൻ, പങ്കജാക്ഷൻ വെട്ടൂർ,പി.കെ.രമേശൻ തുടങ്ങിയവർ സംസാരിച്ചു.