05-maramon
മാരാമൺ കൺവൻഷൻ നഗറിലേക്കുള്ള പാലം നിർമ്മാണത്തിന് ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ തുടക്കം കുറിക്കുന്നു

മാരാമൺ: മാരാമൺ കൺവൻഷന്റെ 126-ാമത് മഹായോഗം ഫെബ്രുവരി 14 മുതൽ 21 വരെ പമ്പാ മണൽപ്പുത്ത് നടക്കും. കൺവെൻഷൻ നഗറിലേക്കുള്ള പാലം നിർമ്മാണം പ്രാർത്ഥനാപൂർവ്വം ആരംഭിച്ചുകൊണ്ട് ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചു. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.യുയാക്കിം മാർ കൂറലോസ് എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റവ.ജോർജ് ഏബ്രഹാം കൊറ്റനാട്, ലേഖക സെക്രട്ടറി സി.വി.വറുഗീസ്, സഞ്ചാര സെക്രട്ടറി റവ.സാമുവേൽ സന്തോഷം, ട്രഷറാർ അനിൽ മാരാമൺ, ജില്ലാ പഞ്ചായത്തംഗം സാറാ തോമസ്, ബ്ലോക്ക് പഞ്ചായത്തംഗവും മാനേജിംഗ് കമ്മറ്റിയംഗങ്ങളുമായ അനീഷ് കുന്നപ്പുഴ, സാലി ലാലു, പഞ്ചായത്തംഗം ബിജിലി പി. ഈശോ, മാനേജിംഗ് കമ്മറ്റിയംഗങ്ങളായ പി.പി. അച്ചൻകുഞ്ഞ്, റവ.അലക്സ് കെ. ചാക്കോ, റവ.അലക്സാണ്ടർ തരകൻ, ജിബു തോമസ് ജോൺ, റോണി എം. സ്‌കറിയ, ഡോ.ജോർജ് മാത്യു, സജി വിളവിനാൽ, ഗോസ്പൽ ടീം ഡയറക്ടർ റവ.അലക്സ് പി. ജോൺ എന്നിവർ പങ്കെടുത്തു.
മാരാമൺ കൺവൻഷൻ നഗറിലും കിഴക്കേടത്ത് പുരയിടത്തിലും സ്റ്റാളുകൾ നടത്തുവാൻ ആഗ്രഹിക്കുന്നവർക്ക് അപേക്ഷാ ഫോറം ജനുവരി 9 മുതൽ സുവിശേഷ പ്രസംഗസംഘം ഓഫീസിൽ നിന്ന് ലഭിക്കുന്നതാണ്. പന്തൽ നിർമ്മാണത്തിനുള്ള ക്വട്ടേഷൻ ജനുവരി 8 ന് മുമ്പ് നൽകേണ്ടതാണ്.
കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് കൺവെൻഷൻ ക്രമീകരിക്കുന്നത്.