കോഴഞ്ചേരി : ശബരിമല തിരുവാഭരണ പാതയിലെ അവശേഷിക്കുന്ന കയ്യേറ്റങ്ങളും അടിയന്തരമായി ഒഴിപ്പിക്കണമെന്ന് ജില്ലാ ഭരണകൂടത്തോട് പന്തളം കൊട്ടാരം നിർവ്വാഹക സമിതി മുൻ സെക്രട്ടറി രാജരാജ വർമ്മ ആവശ്യപ്പെട്ടു. തിരുവാഭരണ പാതയിലെ ഈ വർഷത്തെ ശ്രമദാനത്തിന്റെയും അറ്റകുറ്റപ്പണികളുടെയും ഉദ്ഘാടനം പേരൂർച്ചാലിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. തിരുവാഭരണ പാത സംരക്ഷണ സമിതി ചെയർമാൻ അഡ്വ.കെ.ഹരിദാസ് അദ്ധ്യക്ഷനായിരുന്നു. മാലേത്ത് സരളാദേവി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ജോർജ്ജ് ഏബ്രഹാം ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു. ചെറുകോൽ പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം സാം പി. തോമസ്, ഹിന്ദുമത മണ്ഡലം സെക്രട്ടറി എ.ആർ.വിക്രമൻ പിള്ള, ഇലന്തൂർ ഹരിദാസ്, പി.ആർ.ഷാജി, കെ.പി. സോമൻ, രവി കുന്നയ്ക്കാട്ട്, ഗീതാകുമാരി, ശ്രീലേഖ, സുധാകരൻ, രമേശ് കർത്തവ്യം, കെ. ആർ. കൃഷ്ണപിള്ള, അനിൽ കീക്കൊഴൂർ, ഹരിദാസ്, ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു.