കോന്നി: ടൗണിന് സമീപം കാട്ടുപന്നികളുടെയും തെരുവുനായ്ക്കളുടെയും ശല്യം രൂക്ഷമായി.
മാങ്കുളം മേറ്റാട്ടുപടി, മാരൂർപാലം, എലിയറയ്ക്കൽ തുടങ്ങിയ സ്ഥലങ്ങളിലാണ് ശല്യം രൂക്ഷം. രാത്രിയിൽ കൃഷിയിടങ്ങളിലെത്തി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികൾ പുലർച്ചയോടെയാണ് തിരികെപ്പോകുന്നത്.ഈ സമയം റോഡിന്റെ ഒരു വശത്തു നിന്നും മറുവശത്തേക്ക് വലിയ വേഗതയിലാണ് കാട്ടുപന്നികൾ ഓടിപ്പോകുന്നത്. പ്രഭാതസവാരിക്കിറങ്ങുന്നവരെയും, ഇരുചക്ര, മുചക്ര വാഹനക്കാരെയും ആക്രമിക്കാറുണ്ട്. പത്രവിതരണക്കാരെയും ഇവയുടെ ശല്യം സാരമായി ബാധിക്കുന്നുണ്ട്.
പരിഹാരം കാണണമെന്ന്
പൊതുപ്രവർത്തകനായ എം.എ. ബഷീർ ആവശ്യപ്പെട്ടു.