ഇളമണ്ണൂർ: ഏനാദിമംഗലം ഗ്രാമ പഞ്ചായത്തിൽ കൊവിഡ് ഭീതി ഒഴിയുന്നു. പഞ്ചായത്ത് ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്ന വാർഡ് 14 ൽ കൊവിഡ് പടർന്നുപിടിച്ചത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്നു. ഇതിനെ തുടർന്ന് വാർഡ് കണ്ടെയ്ന്റ്മെന്റ് സോണാക്കിയിരുന്നു. ഇവിടെ മാത്രം 21 പേർക്കായിരുന്നു കൊവിഡ്. തുടർന്ന് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ക്യാമ്പ് നടത്തി. ഇതിൽ പങ്കെടുത്ത 151 പേരിൽ 8 പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ടെയ്‌ൻമെന്റ് സോണിൽ നിന്ന് എത്തിയ അർക്കും രോഗമില്ല എന്നതും ആശ്വാസമായി .