മല്ലപ്പള്ളി: കൊവിഡ് കാലത്ത് വർദ്ധക്യത്തിന്റെ ഒറ്റപ്പെടലിൽ കഴിയുന്ന അശരണരായ അമ്മമാർക്ക് പുതുവസ്ത്രങ്ങൾ, സാനിടൈസർ, മാസ്‌കുകൾ എന്നിവ ഹബേൽ ഫൗണ്ടേഷൻ വിതരണം ചെയ്തു. ജോസഫ് എം പുതുശേരി വിതരണോദ്ഘാടനം നടത്തി. ഹാബേൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ.സാമുവൽ നെല്ലിക്കാട് അദ്ധ്യക്ഷത വഹിച്ചു. കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുസൻ തോംസൺ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചാത്തംഗം എബി മേക്കരിങ്ങാട്ട്, ജോസഫ് ചാക്കോ, റോയ് വറുഗീസ്, എൻ.ബി ജോൺ, ബ്രിജിത് പി ജോൺ, അജിത കുട്ടപ്പൻ, ബ്രിദൾ ലിൻസ്‌ഡെ, കൊച്ചുമോൾ സാബു, പൊന്നമ്മ സദാശിവൻ തുടങ്ങിയവർ പ്രസംഗിച്ചു.