മല്ലപ്പള്ളി: സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ ഉൾപ്പെടുത്തി പുനർനിർമ്മിക്കുന്ന കീഴ്‌വായ്പൂര് സ്റ്റോർമുക്ക് കൊറ്റൻകുടി റോഡിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ മാത്യു.ടി തോമസ് എം.എൽ.എ സ്ഥലം സന്ദർശിച്ചു. ആദ്യ ഘട്ടത്തിന് 2.50 കോടി രൂപയാണ് അനുവദിച്ചത്. വീതി കൂട്ടി ബി.എം.സി.സി നിലവാരത്തിലാണ് നിർമ്മാണം. ഒരാഴ്ചക്കകം നിർമ്മാണം പൂർത്തിയാകുമെന്ന് മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും കരാറുകാരനും പറഞ്ഞു. രണ്ടാം റീച്ചും ഉന്നത നിലവാരത്തിൽ പൂർത്തീകരിക്കാൻ നടപടികൾ സ്വീകരിച്ചു വരുന്നതായി മാത്യു.ടി.തോമസ് അറിയിച്ചു. ഓഗസ്റ്റിൽ തുടങ്ങിയ നിർമ്മാണമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്.എൽ.ഡി.എഫ് കൺവീനർ രാജൻ എം. ഈപ്പൻ, ഡോ.ജേക്കബ് ജോർജ്ജ്, എസ്.ശ്രീലാൽ, അനിൽ എം.കുര്യൻ, ജേക്കബ് തോമസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ രോഹിണി ജോസ്,ബിജു പുറത്തൂടൻ, ഷാന്റി ജേക്കബ്, മനീഷ് കൃഷ്ണൻകുട്ടി, എക്‌സിക്യൂട്ടിവ് എൻിജിനീയർ സീനാ രാജൻ, മല്ലപ്പള്ളി അസി.എഞ്ചിൻജിനീയർ ശാലിനി മാത്യു, ഓവർസിയർ റോബേർട്ട് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.