തിരുവല്ല: നിരണം അരീതോട്ടിലെ കുളിക്കടവിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിരണം കാട്ടുനിലം ഭാഗത്തെ കടവിൽ നിന്ന് ഞായറാഴ്ച രാവിലെയാണ് നിരണം സ്വദേശിനിയായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടമ്മയുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട ഭർത്താവ് ഉൾപ്പെടെ ആറുപേരെ നിരീക്ഷണത്തിലാക്കി..