koyth
കൈതയ്ക്കൽ ഗ്രാമിക കർഷക സംഘത്തിൻ്റെ കൊയ്ത്ത് ഉത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുശീല കുഞ്ഞമ്മ കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു.

പള്ളിക്കൽ : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പത്ത് ഏക്കർ തരിശ് നിലത്തു നൂറുമേനി വിളവുമായി കൈതയ്ക്കൽ ഗ്രാമിക കർഷക സംഘം. വർഷങ്ങളായി കൃഷി ഇല്ലാതെ തരിശുകിടന്ന ഒലിക്കൽ -കൈതയ്ക്കൽ വയലുകളിലാണ് നെൽക്കൃഷിയിലൂടെ യുവാക്കളുടെയും വനിതകളുടെയും കൂട്ടായ്മ വിജയം കൊയ്തത്. പള്ളിക്കൽ കൃഷി ഭവനിൽ നിന്ന് ലഭിച്ച ഉമ നെൽവിത്ത് ഉപയോഗിച്ചാണ് കൃഷി ഇറക്കിയത്.പള്ളിക്കൽ പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും തരിശ് കൃഷിക്കുള്ള ആനുകൂല്യങ്ങളും കർഷക സംഘത്തിന് ലഭ്യമായിട്ടുണ്ട്.ഇതിനു പുറമെ വിഷരഹിത പച്ചക്കറി വിതരണത്തിനായി പത്തേക്കറോളം സ്ഥലത്തു വാഴ,പയർ, ചേന, ചേമ്പ്, പാവയ്ക്ക, പടവലം തുടങ്ങിയവ ജൈവ കൃഷിയിലൂടെ ചെയ്തു വരുന്നു. നെൽക്കൃഷി വരും നാളുകളിൽ കൂടുതൽ വ്യാപിപ്പിക്കുമെന്നും കർഷക സംഘം പ്രതിനിധികൾ പറഞ്ഞു. കൊയ്‌ത്തുത്സവം പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സുശീല കുഞ്ഞമ്മ കുറുപ്പ് ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ്‌ സുരേഷ് കുമാർ കൈതയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ മെമ്പർ രഞ്ജിനി കൃഷ്ണകുമാർ, കൃഷി ഓഫീസർ റോണി വർഗീസ്, കൃഷി അസിസ്റ്റന്റ് സ്മിത.എസ് , രാഹുൽ കൈതയ്ക്കൽ, വിജയകുമാർ, രഘുനാഥൻ പിള്ള, അനിൽകുമാർ,പ്രകാശ്, ഉഷാകുമാരി, സുഷമ, ബിനു, പ്രദീപ് ചൈത്രം,രവീന്ദ്ര കുറുപ്പ്, സിന്ധു കുമാരി, മഞ്ജു, സുരേഷ് കുമാർ,അജിപിള്ള, ബാലൻപിള്ള,പ്രസന്നൻ തുടങ്ങിയവർ പങ്കെടുത്തു.