06-haridas-edathitta
എൻ. എസ് എസ്.

നാരങ്ങാനം: വലിയകുളം 5187ാം എൻ.എസ്.എസ് കരയോഗത്തിന്റെ പുതിയതായി പണികഴിപ്പിച്ച ശ്രീപത്മനാഭ ഭജന മന്ദിരത്തിന്റെ ഉദ്ഘാടനവും മന്നം ജയന്തി സമ്മേളനവും എൻ.എസ്.എസ് പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് അഡ്വ.ഹരിദാസ് ഇടത്തിട്ട നിർവഹിച്ചു. കാലാകാലങ്ങളായി എൻ.എസ്.എസ് ആവശ്യപ്പെട്ട ഇപ്പോൾ അനുവദിച്ചു കിട്ടിയ സാമ്പത്തിക സംവരണം (ഇഡബ്ല്യുഎസ്) പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.യോഗത്തിൽ കരയോഗം പ്രസിഡന്റ് പി.എൻ.രഘൂത്തമൻ നായർ അദ്ധ്യക്ഷത വഹിച്ചു. മന്ദിരത്തിൽ സ്ഥാപിച്ച ആചാര്യന്റെ ഫോട്ടോ നാരങ്ങാനം മേഖല യൂണിയൻ കൺവീനർ അഡ്വ.കെ.വി.സുനിൽ കുമാർ അനാച്ഛാദനം നടത്തി. ക്ഷേത്ര തന്ത്രി ഡോ.ലാൽ പ്രസാദ് ഭട്ടതിരി അനുഗ്രഹ പ്രഭാഷണം നടത്തി.സെക്രട്ടറി കെ.വി. പ്രഭാകരൻ നായർ സ്വാഗതവും,പ്രതിനിധി സഭാംഗം ജി.കൃഷ്ണകുമാർ,സി.കെ.ചന്ദ്രശേഖരൻ നായർ, കെ.ജി.സുരേഷ്, രാജീവ്, ശ്രീകാന്ത് കളരിക്കൽ,വനിതാ സമാജം സെക്രട്ടറി മിനി രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.