1
വൈദ്യുതി വിശ്ചേതി ച്ചതിെനെ തുടർന്ന് പ്രവർത്തനം നിലച്ച മുന്നാറ്റു കര കുടിവെള്ള പദ്ധതിയുടെ കിണർ

പള്ളിക്കൽ : റോഡുപണി തീരാത്തതുകൊണ്ട് കുടിവെള്ളം കിട്ടാത്ത ഗതികേടിലാണ് പള്ളിക്കൽ പഞ്ചായത്തുകാർ. വാട്ടർ അതോറിറ്റിയുടെ കുടിവെളള വിതരണം പഴകുളത്തിന് പടിഞ്ഞാറ് ഭാഗത്തേക്ക് എത്തിയിട്ട് വർഷം മൂന്നായി. 2017 ൽ ആനയടിയിൽ നിന്ന് പള്ളിക്കൽ പഞ്ചായത്ത് ഓഫീസ് വരെയുള്ള ഭാഗം വരെ ജർമ്മൻ ടെക്നോളജി ഉപയോഗിച്ച് ടാർ ചെയ്തപ്പോൾ പൈപ്പ് പലയിടങ്ങളിൽ പൊട്ടി. റോഡ് നിർമ്മാണം കഴിഞ്ഞ് പൈപ്പ് ശരിയാക്കാൻ വാട്ടർ അതോറിറ്റി ജർമ്മൻ ടെക്നോളജി റോഡ് വെട്ടിപ്പൊളിക്കാൻ തുടങ്ങി. ഇത് പൊതുമരാമത്ത് വകുപ്പ് തടഞ്ഞു. പിന്നീട് റോഡ് പണി തീർന്നതിനുശേഷം റോഡിന്റെ ഇരുഭാഗത്തും പൈപ്പിട്ട് വെള്ളം എത്തിക്കാമെന്ന് വാട്ടർ അതോറിറ്റി പറഞ്ഞു. പക്ഷേ ആനയടി - കൂടൽ റോഡുപണി അനന്തമായി നീണ്ടുപോവുകയാണ് . അതിനാൽ ഇതുവരെയും വെള്ളം എത്തിയിട്ടില്ല. തോട്ടംമുക്ക് ഭാഗത്ത് പള്ളിയുടെ ഭാഗം വരെ ഒന്നിടവിട്ട ദിവസങ്ങളിൽ വാട്ടർ അതോറിറ്റിയുടെ വെള്ളമെത്തും. ഇവിടെനിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് വെള്ളമെത്തുന്നില്ല. കനാൽ ജലമാണ് കടുത്ത വേനലിൽ അശ്വാസം. എല്ലാ ഭാഗത്തും കനാൽ ഇല്ലാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കുടിവെള്ള ക്ഷാമമാണ് പഞ്ചായത്ത് നേരിടുന്ന പ്രധാന പ്രശ്നം. ഇതിന് പരിഹാരം പുതിയ ഭരണ സമിതി പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

പദ്ധതികൾ പലത്, പക്ഷേ....

ചെറിയ കുടിവെള്ള പദ്ധതികൾ സ്ഥാപിച്ചാൽ പരിഹാരമാകുമെന്ന ധാരണയിൽ രാജീവ് ഗാന്ധി കുടിവെള്ള പദ്ധതികൾ ആരംഭിച്ചു. പാറക്കൂട്ടം, പൂന്തോട്ടം, മൂന്നാറ്റുകര, ആറാട്ടുചിറ, തുടങ്ങിയ കുടിവെള്ള പദ്ധതികളാണ് ആരംഭിച്ചത്. പൂന്തോട്ടം കുടിവെള്ള പദ്ധതി മാത്രമാണ് ഭാഗികമായി പ്രവർത്തിക്കുന്നത്. നാല് വാർഡുകളിൽ കുടിവെള്ളമെത്തിക്കാൻ ആറാട്ടുചിറ കുടിവെള്ള പദ്ധതിക്ക് കഴിയുമെങ്കിലും ആ രീതിയിലേക്ക് പദ്ധതി മാറിയിട്ടില്ല. പാറക്കൂട്ടം കുടിവെള്ള പദ്ധതി നിലച്ചിട്ട് വർഷങ്ങളായി. മുന്നാകരകുടിവെള്ള പദ്ധതി തുടങ്ങി ആറ് മാസം പോലും പ്രവർത്തി ച്ചില്ല. വൈദ്യുതി ചാർജും, പമ്പ് ഓപ്പറേറ്റർക്ക് ശമ്പളം നൽകേണ്ടതും ഗുണഭോക്താക്കളാണ്. എല്ലാവരും മാസം തോറും തുക പിരിച്ച് അടയ്ക്കുന്നത് കൃത്യമായി നടക്കാറില്ല. ഇതോടെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കും . ഇതാണ് രാജീവ് ഗാന്ധി കുടിവെള്ള പദ്ധതികൾ നിലയ്ക്കാനുള്ള പ്രധാന കാരണം. പഞ്ചായത്ത് ഫണ്ടിൽ നിന്ന് ഈ തുകകൾ അടയ്ക്കാൻ കഴിയില്ലന്നാണ് പഞ്ചായത്ത് അധികതർ പറയുന്നത്. ചെറുതും വലതുമായ നിരവധി ജലാശയങ്ങൾ പള്ളിക്കലുണ്ട്. ഇവ സംരക്ഷിക്കുകയും, സാദ്ധ്യമായിടങ്ങളിൽ കുടിവെള്ള പദ്ധതികൾ ആരംഭിക്കുകയും, പദ്ധതികളുടെ നടത്തിപ്പ് ചുമതല അതാത് പ്രദേശത്ത് സർക്കാർ - പഞ്ചായത്ത് ഫണ്ട് ലഭ്യമാക്കാൻ കഴിയുന്ന എൻ ജി ഒ കൾ രൂപീകരിച്ച് ഏൽപിക്കുകയും ചെയ്താൽ ഒരു പരിധി വരെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ കഴിയും.

---------

@ പൈപ്പ് സ്ഥാപിക്കാൻ ആനയടി - കൂടൽ റോഡുപണി തീരുന്നതും കാത്ത് വാട്ടർ അതോറിറ്റി

@ രാജീവ് ഗാന്ധി കുടിവെള്ള പദ്ധതികളും നിലച്ചു

@ കനാൽ ജലം എല്ലാ ഭാഗത്തും കിട്ടുന്നില്ല