കൊടുമൺ: പൗൾട്രി വികസന കോർപ്പറേഷൻ നടപ്പാക്കുന്ന കെപ്‌കോ ആശ്രയ പദ്ധതിയുടെ കൊടുമൺ ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം ചിറ്റയം ഗോപകുമാർ എം.എൽ. എ നിർവഹിച്ചു. കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ 1234 വിധവകൾക്ക് സൗജന്യമായി 10 കോഴിയും മൂന്നുകിലോ തീറ്റയും വിതരണം ചെയ്യുന്ന പദ്ധതിയാണിത്. കെപ്‌കോ മാനേജിംഗ് ഡയറക്ടർ ഡോ.വിനോദ് ജോർജ് മുഖ്യപ്രഭാഷണം നടത്തി. കോഴിവിതരണം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ തുളസീധരൻപിള്ളയും തീറ്റ വിതരണം കൊടുമൺ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യദേവിയും നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കുഞ്ഞന്നാമ്മ കുഞ്ഞ്, അഡ്വ. ആർ.ബി.രാജീവ്കുമാർ,സീനിയർ വെറ്റിനറി സർജൻ ബിനോയ് ജോർജ്,വിവിധ വാർഡ് മെമ്പർമാരായ ലിസി റോബിൻസ്, സേതുലക്ഷ്മി, സൂര്യ കലാദേവി, ജയ,രേവമ്മ വിജയൻ, ജിതേഷ്‌കുമാർ രാജേന്ദ്രൻ, രണ്ടാംകുറ്റി അജി, എ.വിജയൻ നായർ, എ.വിപിൻകുമാർ, സിനി ബിജു,എം.ജി ശ്രീകുമാർ, അഡ്വ. സി പ്രകാശ്, രതീദേവി,പുഷ്പലത, അഞ്ജന ബിനുകുമാർ,പി.എസ് രാജു, കൊടുമൺ പഞ്ചായത്ത് സെക്രട്ടറി ബിന്ദു തുടങ്ങിയവർ സംസാരിച്ചു.