പന്തളം: പന്തളം എൻ.എസ്.എസ് ഹയർസെക്കൻഡറി ഗൈഡ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷയും, ലഹരിവിരുദ്ധ ബോധവൽക്കരണ പോസ്റ്റർ ക്യാമ്പയിന്റ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് നിർവഹിച്ചു. ഗൈഡ്‌സ് ക്യാര്രപൻ അശ്വതി കെ മറ്റ് യൂണിറ്റ് അംഗങ്ങൾ സന്നിഹിതരായിരുന്നു.നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ പൊലീസ് സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് മുതലായ പൊതു സ്ഥലങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.