തിരുവല്ല : സർവകലാശാലകളിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ പിൻവാതിൽ നിയമനം അനുവദിക്കരുതെന്ന് ചാൻസലറായ ഗവർണറോട് മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി ജെ. കുര്യൻ കത്തിലൂടെ ആവശ്യപ്പെട്ടു. സുപ്രീം കോടതിയുടെയും മുൻ സർക്കാരുകൾ പിന്തുടർന്ന ഉത്തരവുകളുടെയും നഗ്‌നമായ ലംഘനമാണിതെന്നും നേരായ മാർഗത്തിലൂടെ പി.എസ്.സി നിയമനം പ്രതീക്ഷിക്കുന്ന യുവാക്കാളാട് കാണിക്കുന്ന നീതികടാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി. സർവകലാശാലകളിൽ ഇത്തരം ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിനുനേരെ കണ്ണടക്കുന്നത് ശരിയല്ലെന്നും ഗുണമേന്മ ഉറപ്പാക്കുന്നതിൽ ഇടപെടണമെന്നും സർവകാലാശാല ചാൻസിലർ എന്ന നിലയിൽ ഗവർണർ ഈ കാര്യത്തിൽ ഇടപെട്ടു ഇത്തരം നീക്കങ്ങളെ തടയണമെന്നും ആവശ്യപ്പെട്ടു.